മാനന്തവാടി മേരി മാതാ കോളേജ് ഗണിതശാസ്ത്ര വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കായി പുസ്തകദാന ചടങ്ങ് സംഘടിപ്പിച്ചു

 


മാനന്തവാടി:  വായനദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കായി  പുസ്തകദാന ചടങ്ങ് സംഘടിപ്പിച്ച് മാതൃകയായി. കോളേജിലെ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുത്ത് ശേഖരിച്ച പുസ്തകങ്ങള്‍ കാട്ടിക്കുളം ചേലൂര്‍ അസീസി എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി നല്‍കിയാണ് ഇവര്‍ ഇത്തവണത്തെ വായനദിനം വേറിട്ടതാക്കിയത്. ഈ ഉദ്യമം വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാവുമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments