പാതിവഴിയില്‍ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികൾ; ഏറ്റവും കുറവ് കേരളത്തിൽ, കൂടുതൽ കർണാടകയിൽ

 

ബെംഗളൂരു: പാതിവഴിയില്‍ പഠനം നിര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് കേരളത്തിലെന്ന് റിപ്പോർട്ട്. അതേസമയം, ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ പഠനം നിര്‍ത്തുന്നത് കര്‍ണാടകയിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുപ്രകാരം കര്‍ണാടകത്തില്‍ 22.2 ശതമാനം വിദ്യാര്‍ഥികള്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ എത്തുമ്പോഴേക്കും പഠനം നിര്‍ത്തുന്നു. കേരളത്തില്‍ 3.14 ശതമാനം വിദ്യാര്‍ഥികള്‍മാത്രമാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തത്.

അതേസം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കില്‍ ദക്ഷിണേന്ത്യയില്‍ രണ്ടാമതായി ആന്ധ്രയാണ് (12.48 ശതമാനം) ഉള്ളത്. തെലങ്കാനയില്‍ 11.43 ശതമാനം പേരും തമിഴ്നാട്ടില്‍ 7.68 ശതമാനം പേരും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നില്ല. കര്‍ണാടകയടക്കം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് അധികമുള്ള സംസ്ഥാനങ്ങള്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments