അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന ബില്ലിനെതിരെ വിമർശനം ‌

 



കോഴിക്കോട്: അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകുന്ന സംസ്ഥാന സർക്കാരിന്റെ ബില്ലിനെതിരെ വിമർശനം. കേന്ദ്ര സർക്കാരിന്റെ തലയിൽ കെട്ടിവച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമമെന്ന് കിഫ ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടല്ല തീരുമാനമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.

ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരം നൽകുന്ന ബില്ലിനാണ് ഇന്നലെ നടന്ന മന്ത്രിസഭയോഗം അംഗീകാരം നൽകിയത്. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട ബില്ലായതിനാല്‍ ബില്ലിന് രാഷ്ട്രീയപതിയുടെ അംഗീകാരം ആവശ്യമാണ്. ബില്ല് രാഷ്ട്രപതി അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നും കർഷക കൂട്ടായ്മയായ കിഫ ആരോപിച്ചു.

Post a Comment

0 Comments