അടയ്ക്കാത്തോട്ടിൽ പ്ലാസ്റ്റിക് കത്തിച്ചുവെന്നാരോപണം; പരാതിയുമായി സമീപവാസികൾ





കേളകം അടയ്ക്കത്തോട്ടിലുള്ള അടക്കാതോട് സഭയുടെ കെട്ടിടത്തിന് സമീപം പ്ലാസ്റ്റിക് കത്തിച്ചുവെന്നാരോപണം. ഇതുമൂലം തങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി സമീപവാസികൾ ആരോപിച്ചു.

അമ്പായത്തോട്, കേളകം സ്വദേശികളുടെ നേതൃത്വത്തിലുള്ള പള്ളിയുടെ സമീപത്താണ് പ്ലാസ്റ്റിക് കത്തിച്ചത്. 

 പ്ലാസ്റ്റിക് കത്തുന്ന മണം വന്നു അന്വേഷിച്ചപ്പോൾ ഞങ്ങൾ പ്ലാസ്റ്റിക് കത്തിക്കുന്നില്ല എന്ന് ഇവർ പറഞ്ഞതായും സമീപവാസികൾ പറഞ്ഞു.

ഇവർ ഹരിത കർമസേനക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാറില്ല എന്നും പരിസരവാസികൾ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഗ്രാമപഞ്ചായത്തിൽ പരാതി നൽകി

Post a Comment

0 Comments