ലിവർപൂൾ: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജയ്സ്മിൻ ലംബോറിയക്ക് സ്വർണ്ണ മെഡൽ. ശനിയാഴ്‌ച നടന്ന 57 കിലോ വിഭാഗം ഫൈനലിൽ ഒളിംപിക് വെള്ളി മെഡൽ ജേതാവ് സെർമേറ്റ ജൂലിയയെ 4-1 വീഴ്ത്തിയാണ് ലംബോറിയ വിജയം സ്വന്തമാക്കിയത്. 80 പ്ലസ് കിലോ വിഭാഗത്തിൽ നുപുർ ഷിയോറാം വെള്ളി മെഡൽ കരസ്ഥമാക്കി. ലിവർപൂളിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യ റൗണ്ടിൽ പൂർണ ആധിപത്യം പോളണ്ട് താരത്തിനായിരുന്നു. എന്നാൽ രണ്ടാം റൌണ്ട് മുതൽ ജയ്സ്മിൻ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി. 24 വയസ്സുകാരിയായ ജയ്സ്മിൻ ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടി.
80 പ്ലസ് വിഭാഗത്തിൽ നുപുർ ഫൈനലിൽ പോളണ്ടിന്റെ അഗത കസ്മാരക്കിനോടാണ് തോറ്റത്. 80 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ പൂജ റാണി വെങ്കല മെഡൽ നേടി. പുരുഷ വിഭാഗത്തിൽ 12 വർഷത്തിൽ ആദ്യമായി ഇന്ത്യക്ക് മെഡലുകളില്ല.
0 Comments