കല്‍പ്പറ്റയില്‍ വയോജന സംഗമം ഒക്ടോബര്‍ രണ്ടിന്

 


കല്‍പ്പറ്റ : വയനാട് ചാരിറ്റബിള്‍ സൊസൈറ്റി ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് കല്‍പ്പറ്റ തിരുഹൃദയ ഹാളില്‍ വയോജന സംഗമം നടത്തും. നഗരസഭാപരിധിയില്‍ താമസിക്കുന്ന 70 വയസ് തികഞ്ഞവരുടെ സംഗമമാണ് സംഘടിപ്പിക്കുന്നതെന്ന് സൊസൈറ്റി ഭാരവാഹികളായ കെ.വാസു,കെ.പി. മുഹമ്മദ്,കെ.പി.നാസര്‍,ലത്തീഫ് മാടായി, ഇബ്രാഹിം തെന്നാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.തൃശൂര്‍ ചേറൂര്‍ ഓംനിസ്റ്റ് സൊസൈറ്റി പ്രസിഡന്റ് സ്വാമി ആത്മദാസ് യമി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ കെ.പി മുഹമ്മദ് അധ്യക്ഷത വഹിക്കും.സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ അന്‍സാര്‍ നന്‍മണ്ട,തിരുഹൃദയ ദേവാലയം വികാരി ഫാ.വിന്‍സന്റ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിക്കും. നിര്‍ധന വയോധികര്‍ക്ക് സൊസൈറ്റി നടപ്പാക്കുന്ന പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങില്‍ നടത്തും.ആദ്യഘട്ടത്തില്‍ 50 പേരെയാണ് പദ്ധതി ഗുണഭോക്താക്കളാക്കുന്നത്.

Post a Comment

0 Comments