മുള്ളൻകൊല്ലി :സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ, ഐസിഡിഎസ് മായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലിയിലെ അംഗൻവാടി ടീച്ചേഴ്സിനും, അമ്മമാർക്കും, കുട്ടികൾക്കും വേണ്ടിയാണ്
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മുള്ളൻകൊല്ലി വാർഡ് മെമ്പർ ചന്ദ്രബാബു അധ്യക്ഷത വഹിച്ച പരിപാടി മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് വിജയൻ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പർവൈസർ ലീഷ്മ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹോസ്പിറ്റൽ പി ആർ ഒ മനോജ് ക്യാമ്പിനെ കുറിച്ചു വിശദീകരിച്ചു. ഹോസ്പിറ്റൽ ആർ എം ഒ ഡോക്ടർ ലിയോ, സ്ത്രീരോഗ വിഭാഗം ഡോക്ടർ പാർവതി എന്നിവർ ക്യാമ്പിൽ പങ്കെടുക്കുകയും പോഷകഹാരം, മുലയൂട്ടൽ എന്നി വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നൽകുകയും ചെയ്തു.
ക്യാമ്പിൽ സൗജന്യ കാഴ്ച പരിശോധന ,തൈറോയ്ഡ് ടെസ്റ്റ് , മരുന്നുകൾ എന്നിവ ലഭ്യമാക്കി. ക്യാമ്പിൽ 120 ഓളം പേർ പങ്കെടുത്തു.
0 Comments