ജനാധിപത്യ സങ്കല്പത്തെ നവീകരിക്കണം: സാഹിത്യകാരൻ പി.കെ പാറക്കടവ്

  




കൽപ്പറ്റ: ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലൂടെ അധികാര വികേന്ദ്രീകരണം എന്ന ലക്ഷ്യം നേടാനായോ എന്നതിനെ കുറിച്ചുള്ള ശ്രദ്ധേയമായ വിലയിരുത്തലുകൾ മുന്നോട്ടു വെക്കുന്ന ഗൗരവമുള്ള പഠനമാണ് 

ജുനൈദ് കൈപ്പാണി എഴുതിയ 'വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും' എന്ന പുസ്തകമെന്നും ജനാധിപത്യത്തെ നവീകരിച്ചു മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരം കൂടുതൽ പഠനങ്ങൾ ഉയർന്നുവരണമെന്നും സാഹിത്യകാരൻ പി. കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. മടക്കിമല വൈഖരി ഗ്രന്ഥലയം സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികവും സൂക്ഷ്മ തലത്തിലുമുള്ള വികേന്ദ്രീകരണം സാധ്യമാക്കുന്നതിലൂടെയെ ജനാധിപത്യ സങ്കല്പത്തെ കൂടുതൽ മെച്ചപ്പെട്ട അധികാര വ്യവസ്ഥയായി നിലനിർത്താൻ സാധിക്കുകയുള്ളൂ. ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ ഇത്തരം പഠനങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ഗ്രന്ഥകാരൻ ജുനൈദ് കൈപ്പാണിയുടെ ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ രാജ്യത്തെ തദ്ദേശ സംവിധാനത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഭദ്ര നായർ പുസ്തകാവതരണം നടത്തി. കബീർ പൈക്കാടൻ, പി.എം നന്ദകുമാർ, ഭരതൻ പി, ശശിധരൻ കെ, ജയചന്ദ്രൻ സി,ഹൈറുന്നിസ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments