ജി എച് എസ് എസ് മേപ്പാടി എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 



മേപ്പാടി : നാഷണൽ സർവീസ് സ്കീമിന്റെ ജീവദ്യുതി പ്രോജക്റ്റിന്റെ ഭാഗമായി ജി എച് എസ് എസ് മേപ്പാടി എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൂൾ പി ടി എ പ്രസിഡന്റ്‌ പി കെ റഷീദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  കെ ബാബു ഉൽഘാടനം ചെയ്തു.മേപ്പാടി പോലീസ് സ്റ്റേഷൻ എസ് എച് ഒ  രെമിൻ കെ ആർ,നാഷണൽ സർവീസസ് സ്കീം കൽപ്പറ്റ ക്ലെസ്റ്റർ കൺവീനർ  വി പി സുഭാഷ്, പ്ലസ് ടു വിഭാഗം അദ്ധ്യാപകൻ  സതീശൻ എന്നിവർ ആശംസകൾ അറിയിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ  സി ടി മൻസൂർ സ്വാഗതവും NSS വോളന്റീർ ലീഡർ  ജംസീന മോൾ നന്ദിയും പ്രകാശിപ്പിച്ചു.ബത്തേരി താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിലെ ജീവനക്കാർ വന്നു നേതൃത്വം നൽകിയ രക്‌തദാന ക്യാമ്പിൽ 50 ആളുകൾ രക്‌തദാനത്തിനായി എത്തിച്ചേർന്നു.

Post a Comment

0 Comments