വൈ എം സി എ നെടും പുറംച്ചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവനദിനമായി ആചരിച്ചു




കോളയാട് :വൈ എം സി എ നെടും പുറംച്ചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി സേവനദിനമായി  ആചരിച്ചു. വൈ എം സി എ പ്രസിഡണ്ട്  പി സി. ജോൺ പുതുക്കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ നെടും പുറംചാൽഇടവക വികാരി ഫാ. സ്ക്കറിയ പൂവ്വത്താനിക്കുന്നേൽ ഉഘാടനം നിർവ്വഹിച്ചു. സജി ജോസഫ് മാലത്ത്, മിൻസി ഇലവുങ്കൽ തോമസ് മാലത്ത് എന്നിവർ പ്രസംഗിച്ചു. നെടും പുറംചാൽ- പെരുംന്തോടി റോഡ് ഇരുവശവും കാട് വെട്ടി, കാനകൾ വൃത്തിയാക്കി.മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ജോഷി തോട്ടത്തിൽ, ദേവസ്യ നെല്ലിക്കുനേൽ, ബ്രിട്ടോ ജോസ് എന്നിവർ നേതൃത്വം നല്കി.

Post a Comment

0 Comments