കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന എം കെ മുനീർ എംഎൽഎ ആശുപത്രി വിട്ടു. നിങ്ങൾ ചൊരിഞ്ഞ സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി പറയാൻ വാക്കുകളില്ലെന്ന് അദ്ദേഹം കുറിച്ചു. ഹൃദയമിടിപ്പ് നിലച്ചു പോയതു പോലെയുള്ള ആ നിമിഷത്തിലും ഓരോരുത്തരുടെയും പ്രാർത്ഥനകൾ ഒരു കവചം പോലെ തന്നെ പൊതിഞ്ഞു. ആശുപത്രിയുടെ വാതിലുകൾ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഒരു ജനത തന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിർവചനീയമായ കടപ്പാട് അറിയിക്കുന്നുവെന്നും എം കെ മുനീർ കുറിച്ചു. ആശുപത്രിക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും അദ്ദേഹം നന്ദി പറഞ്ഞു
0 Comments