പ്രണയബന്ധം; പഞ്ചാബിൽ പിതാവ് മകളെ കൈകൾ ബന്ധിച്ച് കനാലിലേക്ക് തള്ളിയിട്ടു

 



പഞ്ചാബ്: പഞ്ചാബിലെ ഫിറോസ്പൂരിൽ പ്രണയ ബന്ധത്തിന്റെ പേരിൽ ഒരു പിതാവ് തന്റെ 20 വയസുള്ള മകളെ കൈകൾ ബന്ധിച്ച് കനാലിലേക്ക് തള്ളിയിട്ടു. ഫിറോസ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മകളെ തള്ളിയിടുന്നത് ഇയാൾ വിഡിയോയിൽ പകർത്തിയെന്നും ഫിറോസ്പൂർ പൊലീസ് പറഞ്ഞു.

പൊലീസ് റിപ്പോർട്ട് അനുസരിച്ച് സുർജിത് സിംഗ് എന്നയാൾ പെൺകുട്ടിയുടെ പ്രണയബന്ധത്തെ എതിർത്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വാഗ്വാദത്തിനിടെയാണ് മകളെ കനാലിലേക്ക് തള്ളിയിട്ടത്. സംഭവം നടന്നതിന് ശേഷം ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അവസാനം വന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു. സുർജിത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ചോദ്യം ചെയ്യലിനിടെ സുർജിത് സിംഗ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. 'ഞാൻ അവളോട് ഒരുപാട് തവണ പറഞ്ഞെങ്കിലും അവൾ കേട്ടില്ല. തുടർന്നാണ് അവളെ കനാലിൽ തള്ളിയിട്ടത്.' സുർജിത് പൊലീസിനോട് പറഞ്ഞു.

Post a Comment

0 Comments