തൃശൂരിൽ പിതൃസഹോദരനെ യുവാവ് മൺവെട്ടികൊണ്ട് തലക്കടിച്ചു കൊന്നു

 


തൃശൂർ: പേരമംഗലത്ത് മദ്യലഹരിയിൽ ബന്ധുവിനെ യുവാവ് കൊലപ്പെടുത്തി. പ്രേമദാസ് (58) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്റെ മകനായ മഹേഷ് ആണ് പ്രതി. മൺവെട്ടികൊണ്ട് തലക്കടിച്ചാണ് കൊലപാതകം.

പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ചെത്തിയ മഹേഷ് പ്രേമദാസുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മണ്‍വെട്ടി കൊണ്ട് തലക്കടിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രേമദാസ് രക്തം വാര്‍ന്നാണ് മരിച്ചത്. വഴിയില്‍ കുഴഞ്ഞുവീണ പ്രേമദാസനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയെ പേരമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.



Post a Comment

0 Comments