പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് താമരശ്ശേരി ചുരത്തില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചുരത്തില്‍ ആഘോഷങ്ങള്‍ വിലക്കി. തട്ടുകടകള്‍ ഇന്ന് രാത്രി ഏഴുമണിക്കുശേഷം അടയ്ക്കണം. ചുരത്തില്‍ കൂട്ടംകൂടി നില്‍ക്കല്‍, വ്യൂപോയിന്റിലും പാതയോരങ്ങളിലും വാഹനപാര്‍ക്കിങ് എന്നിവ അനുവദിക്കില്ല. രാത്രി ഒന്‍പതു മണിവരെ മള്‍ട്ടി ആക്‌സില്‍ ഭാരവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.

0 Comments