കണ്ണൂർ കോർപ്പറേഷൻ മേയറായി അഡ്വ. പി. ഇന്ദിര തിരഞ്ഞെടുക്കപ്പെട്ടു

 


കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. ഇന്ദിരയ്ക്ക് ഉജ്ജ്വല വിജയം. എതിർ സ്ഥാനാർത്ഥികളെ വലിയ ഭൂരിപക്ഷത്തിന് പിന്നിലാക്കിയാണ് പി. ഇന്ദിര കണ്ണൂരിന്റെ അമരത്തേക്ക് എത്തുന്നത്.

ആകെ നടന്ന വോട്ടെടുപ്പിൽ പി. ഇന്ദിര 36 വോട്ടുകൾ നേടി വിജയം ഉറപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഎമ്മിലെ വി.കെ. പ്രകാശിനിക്ക് 15 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ബിജെപി സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാൽ നാല് വോട്ടുകൾ നേടി. വോട്ടെടുപ്പിൽ പങ്കെടുത്ത ഏക എസ്ഡിപിഐ അംഗത്തിന്റെ വോട്ട് അസാധുവായി.

Post a Comment

0 Comments