ന്യൂയോര്‍ക്ക്: ക്രൂ- 11 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ചരിത്രത്തിലാദ്യമായാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്ക് മടങ്ങുന്നത് . നിലവിൽ ബഹിരാകാശ നിലയിത്തിൽ നിന്നും ഡ്രാഗൺ പേടകം വേർപെട്ടു.
ഇന്ത്യൻ വംശജനാണ് യാത്ര നിയന്ത്രിക്കുന്നത് . ക്രൂ- 11 സംഘത്തിലെ ഒരംഗത്തിന് നിലയത്തിൽ വെച്ച് ആരോഗ്യ പ്രശ്നം അനുഭവപെട്ടതായി നാസ സ്ഥിരീകരിച്ചിരുന്നു . കഴിഞ്ഞ ഓഗസ്റ്റിലാണ് ദൗത്യം ആരംഭിച്ചത് .ഇതാദ്യമായാണ് ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കുന്നത്.
ക്രൂ-11 ബഹിരാകാശ ദൗത്യ സംഘത്തിലെ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്. എന്താണ് ആ പ്രശ്‌നമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

0 Comments