കണ്ണൂര്‍: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. അയോന മോൺസൺ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അയോണയുടെ അവയവങ്ങൾ ദാനം ചെയ്യും.
സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നായിരുന്നുവെന്ന് പ്രാഥമിക വിവരം.

0 Comments