'16 വയസുമുതൽ പീഡനത്തിന് ഇരയായി': എലത്തൂരിൽ കൊലചെയ്യപ്പെട്ട യുവതിയുടെ ഡയറിയിൽ നിർണായക വിവരങ്ങൾ

 



കോഴിക്കോട്: ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി പെൺ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ മരച്ച യുവതിയുടെ ഡയറിയിൽ നിർണായക വിവരങ്ങൾ.

യുവതി 16 വയസുമുതൽ പീഡനത്തിന് ഇരയായി. വൈശാഖാനുമായുള്ള അടുപ്പവും ബന്ധവും യുവതിയുടെ ഡയറിയിൽ. വിവരങ്ങളെ തുടർന്ന് പോക്സോ വകുപ്പും ചേർത്തു. കേസിലെ പ്രതി വൈശാഖനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുക.

വൈശാഖും മരിച്ച യുവതിയും തമ്മില്‍ ഏറെ നാളായി ബന്ധമുണ്ടായിരുന്നു.ഈ ബന്ധം ഭാര്യ അറിയുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് വൈശാഖന്‍ പൊലീസിനോട് പറഞ്ഞു.

യുവതിയെ ജോലി സ്ഥലത്ത് വിളിച്ചുവരുത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം വൈശാഖൻ യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി മാറ്റുകയും ചെയ്തു. കൊലപാതകത്തിന് ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. വൈശാഖനും ഭാര്യയുമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

ഈ മാസം 24നാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖന്‍റെ ഇൻഡസ്ട്രിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് പ്രതിയിലേക്ക് എത്തിയത്. രണ്ടുപേര്‍ക്കും കൂടെ ജീവനൊടുക്കാമെന്ന് പറഞ്ഞാണ് വൈശാഖന്‍ യുവതിയെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു.എന്നാല്‍ യുവതിയെ കൊന്ന ശേഷം വൈശാഖന്‍ സ്ഥലം വിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്

Post a Comment

0 Comments