ന്യൂഡൽഹി: ഉപയോക്താക്കൾക്ക് പാസ്‌വേഡ് റീസെറ്റ് ഇമെയിൽ അയച്ചതിൽ വിശദീകരണവുമായി ഇൻസ്റ്റാഗ്രാം. 17.5 ദശലക്ഷം ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഒരു ഡാറ്റാബേസ് ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്കുണ്ടെന്ന ആന്റിവൈറസ് കമ്പനിയായ മാൽവെയർബൈറ്റ്‌സ് കണ്ടെത്തിയതിന് ശേഷമാണിത്. പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ സാങ്കേതിക പ്രശ്‌നം മൂലമാണെന്നും ഡാറ്റാ ലംഘനമല്ലെന്നും ഇൻസ്റ്റാഗ്രാം വ്യക്തമാക്കി. സന്ദേശങ്ങൾ ഓൺലൈനിൽ വ്യാപകമായ ചർച്ചയ്ക്ക് കാരണമായതിനെ തുടർന്നാണിത്.
പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ അഭ്യർത്ഥിക്കാൻ ബാഹ്യ ഇടപെടൽ അനുവദിക്കുന്ന പ്രശ്നം ഞങ്ങൾ പരിഹരിച്ചു. സിസ്റ്റങ്ങളിൽ ഒരു ലംഘനവും ഉണ്ടായിട്ടില്ല. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സുരക്ഷിതമാണ്. ഇമെയിലുകൾ അവഗണിക്കാമെന്നും മെറ്റ അധികൃതർ പറയുന്നു.
നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ഇൻസ്റ്റാഗ്രാം പാസ്‌വേഡുകൾ പുനഃസജ്ജമാക്കാൻ ആവശ്യപ്പെട്ട് അപ്രതീക്ഷിത ഇമെയിലുകൾ ലഭിച്ചത്. ഇത് അക്കൗണ്ട് ഡാറ്റ ചോർന്നിട്ടുണ്ടാകാമെന്ന ആശങ്കയ്ക്ക് കാരണമായി. നേരതേതെ ചോർന്നതായി പറയുന്ന വിവരങ്ങളിൽ ഉപയോക്തക്കളുടെ പേര്, ഭൗതിക വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് കമ്പനി അവകാശപ്പെട്ടത്.

0 Comments