കൊച്ചി :വിവാഹിതയെന്ന് അറിയാതെയാണ് യുവതിയുമായി അടുത്തതെന്നാണ് ജാമ്യ ഹര്‍ജിയില്‍ രാഹുലിന്റെ വാദം. യുവതി വിവാഹിതയാണെന്ന് അറിഞ്ഞില്ല. വിവാഹിതയാണെന്ന് അറിഞ്ഞതോടെ താന്‍ ബന്ധത്തില്‍ നിന്ന് പിന്മാറി. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയാല്‍ ജില്ലാ കോടതിയെ സമീപിക്കും.
അതേസമയം, റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ താമസിച്ച തിരുവല്ലയിലെ ഹോട്ടലില്‍ അന്വേഷണ സംഘം എത്തി. തിരുവനന്തപുരത്ത്‌നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഹോട്ടല്‍ റിസപ്ഷനില്‍ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്റുകള്‍ പരിശോധിച്ചു. വൈകിട്ട് 5.30 ഓടെയാണ് സംഘം ഹോട്ടലിലെത്തിയത്.
രാഹുലും പരാതിക്കാരിയുമായുള്ള ചാറ്റും നിലവില്‍ പുറത്ത് വന്നിട്ടുണ്ട്. പാലക്കാട് ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇരുവരും സംസാരിച്ചതിന്റെ ചാറ്റുകളാണ് പുറത്തുവന്നത്. 2024 ഡിസംബര്‍ 20ന് നടത്തിയ ചാറ്റാണ് പുറത്ത് വന്നത്.

0 Comments