കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോൾ പിരിവ് വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കും. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള പാതയിലാണ് ടോൾ ഏർപ്പെടുത്തുന്നത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത നാഷണൽ പെർമിറ്റ് അല്ലാത്ത കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് ടോൾ നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് 340 രൂപയ്ക്ക് പ്രതിമാസ പാസ് അനുവദിക്കും. ഇതിനായുള്ള വിതരണം ആരംഭിച്ചിട്ടുണ്ട്. 3,000 രൂപയുടെ ഫാസ്ടാഗ് റീചാർജ് ചെയ്യുന്നവർക്ക് ഒരു വർഷത്തേക്ക് 200 യാത്രകൾ നടത്താൻ സാധിക്കും. 24 മണിക്കൂറിനുള്ളിൽ തിരികെ വരുന്ന വാഹനങ്ങൾക്ക് മടക്കയാത്രയിൽ 25 ശതമാനം കിഴിവും, ഒരു മാസം തുടർച്ചയായി 50 യാത്രകൾ നടത്തുന്ന വാഹനങ്ങൾക്ക് നിരക്കിൽ 33 ശതമാനം ഇളവും നൽകും.

0 Comments