സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

 


പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ  വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പ്രൈമറി തലത്തില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ഈ അദ്ധ്യയന വര്‍ഷത്തില്‍ എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്ക് വ്യാപിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവന്‍ ഹാളില്‍ സംഘടിപ്പിച്ച അധ്യാപക ശില്‍പശാലയോടെയാണ് ജില്ലയില്‍ പദ്ധതിക്ക് തുടക്കമായത്.  

പ്രത്യേകം തയ്യാറാക്കിയ പ്രവര്‍ത്തന പാക്കേജിലൂടെ ഗണിതം, മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലനം ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍ അധ്യക്ഷനായ പരിപാടിയില്‍ എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ വില്‍സണ്‍ തോമസ്, കെ.ആര്‍ രാജേഷ്, ബി.പി.സി ടി രാജന്‍, ട്രെയ്‌നര്‍ ഡോ. ബിജു, സമഗ്ര ശിക്ഷ കേരള പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments