2024–2025 സാമ്പത്തിക വർഷത്തിലെ മികച്ച പ്രവർത്തനത്തെ അടിസ്ഥാനമാക്കി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് ഏർപ്പെടുത്തിയ “രജിസ്ട്രേഷൻ അവാർഡ് 2025” നേടിയ ഓഫീസുകൾക്കുള്ള അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന്റെ പ്രഥമ രജിസ്ട്രേഷൻ ദിനാചരണ ഉദ്ഘാടന വേദിയിലായിരുന്നു അവാർഡുകൾ വിതരണം ചെയ്തത്.
മികച്ച മേഖലാ ഓഫീസായി ദക്ഷിണ മധ്യ മേഖല രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫീസ് (എറണാകുളം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസിനുള്ള അവാർഡ് ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ് തിരുവനന്തപുരം നേടി. മികച്ച ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) ഓഫീസായി ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) ഓഫീസ്, മലപ്പുറം തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിട്ടി ഓഡിറ്റ് ഓഫീസായി ചിട്ടി ഓഡിറ്റർ ഓഫീസ്, പാലക്കാട് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച ചിട്ടി ഇൻസ്പെക്ടർ ഓഫീസിനുള്ള അവാർഡ് ചിട്ടി ഇൻസ്പെക്ടർ ഓഫീസ്, കണ്ണൂർ നേടി.
ജില്ലാതലത്തിൽ മികച്ച സബ് രജിസ്ട്രാർ ഓഫീസുകളായി തിരുവനന്തപുരം ജില്ലയിൽ വർക്കല, കൊല്ലം ജില്ലയിൽ ഓച്ചിറ, ആലപ്പുഴ ജില്ലയിൽ ഭരണിക്കാവ്, കോട്ടയം ജില്ലയിൽ കൂവപ്പള്ളി സബ് രജിസ്ട്രാർ ഓഫീസുകളെ തെരഞ്ഞെടുത്തു.
ഈ വിഭാഗങ്ങളിലെ അവാർഡുകൾ പുരാവസ്തു പുരാരേഖ രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിതരണം ചെയ്തു.

0 Comments