കൃഷി, നഗര മാപ്പിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം ഇന്ത്യയുടെ റിമോട്ട് സെൻസിങ് കഴിവുകൾ വർധിപ്പിക്കുകയാണ് അന്വേഷയെന്ന് പേരിട്ട ഇഒഎസ്-എൻ വണ്ണിന്റെ ദൗത്യം. യുകെ, സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചെറു ഉപഗ്രഹങ്ങൾ പിഎസ്എൽവി C62 ഭ്രമണപഥത്തിൽ എത്തിക്കും.
പിഎസ്എൽവിയുടെ 64 -ാം ദൌത്യവും പിഎസ്എൽവി ഡിഎൽ വേരിയന്റിന്റെ അഞ്ചാം ദൗത്യവുമാണിത്. 12 ഘട്ടങ്ങളാണ് വിക്ഷേപണത്തിലുള്ളത്. 108 മിനിറ്റാണ് ദൌത്യത്തിന്റെ സമയം. കഴിഞ്ഞ തവണത്തെ പിഎസ്എൽവി ദൗത്യം പരാജയപ്പെട്ടിരുന്നു. ഈ കുറവുകൾ നികത്തിയാണ് തിരിച്ചുവരവിന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഒരുങ്ങുന്നത്. 2026ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് പിഎസ്എൽവി സി 62.
0 Comments