കൊച്ചി:സ്വർണത്തിന് ഇന്നും വില കൂടി.പവന് 2,360 രൂപയും ഗ്രാമിന് 295 രൂപയുമാണ് കൂടിയത്.ഒരു പവന് 1,21,120 രൂപയായി.15,140 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില.
ആഗോള രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മര്‍ദത്തിലാണ് സ്വര്‍ണവില സമീപകാലങ്ങളില്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ്. ഇതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്

0 Comments