കോളയാട് പഞ്ചായത്ത് പദ്ധതികൾക്ക് കെ സുധാകരൻ എംപി ഫണ്ടിൽ നിന്നും 28.55 ലക്ഷം രൂപയുടെ അനുമതി

 



കോളയാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്കായി കെ സുധാകരൻ എംപിയുടെ എംപി ഫണ്ടിൽ നിന്നും 28,55,000 രൂപയുടെ അനുമതി. കൊമ്മേരി, പുന്നപ്പാലം എന്നിവിടങ്ങളിൽ മിനി മാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കാൻ ആറ് ലക്ഷം രൂപയും താഴെ കോ ളയാട് ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കാൻ 5,45,000 രൂപയും അനുവദിച്ചു. മേനച്ചോടി വാർഡിലെ ആർപിഎസ് - ചാത്തൻചിറ റോഡിനു 5 ലക്ഷം, പെരുവ വാർഡി ലെ കടൽക്കണ്ടം - ചന്ദ്രോത്ത് ആക്കം മൂല റോഡിനു 10 ലക്ഷം, കോളയാട് സെന്റ് സേവ്യേഴ്‌സ് യുപി സ്കൂളിനു രണ്ട് ലക്ഷം രൂപയുമാണ് അനുവദിച്ചത്.

Post a Comment

0 Comments