സ്വർണവില പവന് 600 രൂപ കുറഞ്ഞു



കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡുകളിട്ട് മുന്നേറിയ സ്വർണവിലയിലെ ഇന്നത്തെ ബ്രേക്ക് ആശ്വാസത്തിന് വക നൽകുന്നു. പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധനവ് രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു. 1,05,600 രൂപയാണ് ഒരു പവന്റെ വിലയായി രേഖപ്പെടുത്തിയത്. ​ഗ്രാമിന് ഇന്ന് 75 രൂപ കുറഞ്ഞ് 13,125 രൂപയായി.

വിലയിലെ നേരിയ കുറവ് ആഭരണ പ്രേമികൾക്കും വിവാഹ ആവശ്യക്കാർക്കും സന്തോഷം നൽകുന്ന വാർത്തയാണ്. സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് പലരും കണക്കാക്കുന്നത്. ആഭരണങ്ങൾക്ക് പണിക്കൂലി കൂടിച്ചേർന്ന് വില വീണ്ടും ഉയരുമെന്നതിനാൽ സ്വർണം നാണയമായി കൈവശം വെക്കുന്ന പതിവുമുണ്ട്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ജനുവരി ഒമ്പത് മുതൽ തുടർച്ചയായി വില ഉയർന്നു​കൊണ്ടിരിക്കെയാണ് ഇന്ന് വിലയിൽ ആശ്വാസമുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.



Post a Comment

0 Comments