തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം


സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിക്ക് തുടക്കമായി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വീടുകളില്‍ എത്തി ജനാഭിപ്രായം തേടും. പാര്‍ട്ടിയുടെ നയങ്ങളും ഭരണ നേട്ടങ്ങളും വിശദീകരിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഗൃഹ സന്ദര്‍ശന പരിപാടിയില്‍ , ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സിപിഐഎമ്മിനും എല്‍ഡിഎഫിനും ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച തരത്തിലുള്ള വിജയമുണ്ടായില്ല. പല സ്ഥലത്തും തിരിച്ചടികളുണ്ടായി. ഉത്തരേന്ത്യയിലെ കാശ് കൊടുത്ത് വോട്ട് വാങ്ങുന്നത് പോലുള്ള വൃത്തികെട്ട ജനാധിപത്യ രീതി കേരളത്തിലേക്കും പ്രത്യേകിച്ച് തിരുവനന്തപുരത്തേക്ക് ആര്‍എസ്എസ് കൊണ്ടുവരികയാണ്. കോണ്‍ഗ്രസും യുഡിഎഫും മുസ്ലീം ലീഗും ഇത്തരത്തില്‍ തന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നടത്തിയിട്ടുണ്ട്. ഇതാണ് ഞങ്ങള്‍ക്ക് പ്രാഥമികമായി കിട്ടിയിട്ടുള്ള വിവരം.

സര്‍ക്കാരിനെതിരേയുള്ള ജനവികാരം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. എന്നാല്‍ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തേണ്ടതുമുണ്ട്. അതിനായി ജനങ്ങളിലേക്ക് നേരിട്ടിറങ്ങി അവരെ കണ്ട് അഭിപ്രായം തേടാനാണ് മുകളില്‍നിന്ന് നിര്‍ദേശിച്ചിരിക്കുന്നത്. 22 വരെയാണ് ഗൃഹസന്ദര്‍ശന പരിപാടികള്‍ നടക്കുക.

കേന്ദ്ര കമ്മിറ്റി അംങ്ങള് മുതല്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ വരെ വീടുകള്‍ കയറിയിറങ്ങും. ജനങ്ങളെ കാണും. അവരുമായി സംസാരിക്കും. സിപിഐഎം വോട്ടുകള്‍ വ്യാപകമായി മാറ്റി ചെയ്യപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Post a Comment

0 Comments