പദവി ലഭിക്കാൻ സഹായിച്ചത് ലത്തീൻ സഭ: കൊച്ചി മേയർ വി കെ മിനിമോൾ

 

കൊച്ചി: തനിക്ക് കൊച്ചി കോർപ്പറേഷൻ മേയർ പദവി ലഭിക്കാൻ ലത്തീൻ സഭയുടെ ഇടപെടൽ സഹായകരമായെന്ന് മേയർ വി കെ മിനിമോൾ. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് മേയറുടെ വെളിപ്പെടുത്തൽ.

സമുദായത്തിന് വേണ്ടി സഭ ഉയർത്തിയ ശക്തമായ ശബ്ദമാണ് തന്നെ ഈ പദവിയിൽ എത്തിച്ചതെന്ന് മേയർ പറഞ്ഞു. ലത്തീൻ സമുദായത്തിന്റെ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും സഭാ നേതൃത്വത്തോട് നന്ദിയുണ്ടെന്നും മിനിമോൾ കൂട്ടിച്ചേർത്തു.

മേയറുടെ പ്രസ്താവനയിൽ തെറ്റില്ലെന്ന് കെആർഎൽസിസി അധ്യക്ഷൻ വർഗീസ് ചക്കാലക്കൽ പ്രതികരിച്ചു. സമുദായത്തിന് അർഹമായ പ്രാതിനിധ്യത്തിന് വേണ്ടിയാണ് സഭ സംസാരിച്ചതെന്ന് വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും വ്യക്തമാക്കി. കൊച്ചി മേയർ സ്ഥാനത്തേക്ക് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന്റെ പേര് യുഡിഎഫ് സജീവമായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം അനിശ്ചിതത്വങ്ങൾക്കൊടുവിൽ മിനിമോളെ നിശ്‌ചയിക്കുകയായിരുന്നു.

Post a Comment

0 Comments