ശബരിമല: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത വഴിയുള്ള തീർത്ഥാടനത്തിന് ജനുവരി 13, 14 തീയതികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. എരുമേലിയിൽ നിന്ന് തുടങ്ങി കാളകെട്ടി, അഴുത, കരിമല വഴിയുള്ള പാതയിലാണ് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എരുമേലിയിൽ ജനുവരി 13-ന് വൈകിട്ട് 6 മണി വരെ മാത്രമേ തീർത്ഥാടകരെ പാതയിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. അഴുതക്കടവിൽ ജനുവരി 14-ന് രാവിലെ 8 മണി വരെയും, മുക്കുഴിയിൽ ജനുവരി 14-ന് രാവിലെ 10 മണി വരെയും മാത്രമേ തീർഥാടകരെ കടത്തിവിടു. ഈ നിശ്ചിത സമയത്തിന് ശേഷം വനം വകുപ്പ് കാനനപാത അടയ്ക്കും.

0 Comments