പനമരം:പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അധ്യക്ഷനായി മുസ്ലിം ലീഗിലെ സി.എച്ച് ഫസലിനെ തിരഞ്ഞെടുത്തു.കമ്പളക്കാട് ബ്ലോക്ക് ഡിവിഷനിൽ നിന്നും 1587 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഫസൽ വിജയിച്ചത്. ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അഗം, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അഗം, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ അഗം, നവോദയ ലൈബ്രറി സെക്രട്ടറി, WMO ഓയാസീസ് വൈസ് പ്രസിഡൻ്റ് എന്നീ പദവികൾ വഹിക്കുന്നു. എം.എസ് എഫ് ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ കമ്മിറ്റി അംഗം എന്നി പദവികൾ വഹിച്ചിരുന്നു. ചന്ദ്രിക റിപ്പോർട്ടർ കൂടിയാണ് സി.എച്ച് ഫസൽ
0 Comments