കേളകം: കേളകം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ച പെരുന്നാൾ.പ്രധാന പെരുന്നാൾ ദിവസമായ ഇന്ന് വെള്ളിയാഴ്ച നാലുമണിക്ക് വർണാഭമായ സന്ദേശ യാത്ര, ഇരട്ടത്തോട്, പൂവത്തിൻ ചോല, മഞ്ഞളാംപുറം, പെരുന്താനം ഭാഗങ്ങളിൽ നിന്നും വിവിധ മേളങ്ങളുടെ അകമ്പടിയോടെ ടൗൺ കുരിശിങ്കലേക്ക് .തുടർന്ന് അഞ്ചുമണിക്ക് അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, ഭക്തിനിർഭരമായ റാസ,നഗരപ്രദക്ഷിണം,പെരുന്നാൾ സന്ദേശം,പ്രദക്ഷിണം.തുടർന്ന് വിവിധ വാദ്യ മേളങ്ങളുടെ കലാപ്രകടനം,അന്നദാനം എന്നിവയും നടക്കും.
ജനുവരി 10 ശനിയാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.ഫാ. ബേബി ജോൺ കളിക്കൽ, ഫാ. ജോൺ നടയത്തുംകര എന്നിവരും തിരുക്കർമ്മങ്ങളിൽ സഹകാർമികത്വം വഹിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ 'കരുതൽ പെൻഷൻ' വിതരണ പദ്ധതി ഉദ്ഘാടനം നിർവഹിക്കും.കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്,അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത,സുനിത രാജു വാത്യാട്ട് എന്നിവർ പങ്കെടുക്കും.
കുരിശടിയിലേക്ക് പ്രദക്ഷിണവും ,തുടർന്ന് നേർച്ച ഭക്ഷണം ലേലം എന്നിവയും ഉണ്ടായിരിക്കും.

0 Comments