കെഎംആർഎൽ ഉദ്യോഗസ്ഥരും കൊച്ചി കോർപ്പറേഷൻ കൗൺസിലർ ജിസൺ ജോർജും വിവിധ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഡയറക്ടർ സഞ്ജയ് കുമാർ, ജനറൽ മാനേജർ മിനി ഛബ്ര തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കാനും പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ബസുകളുടെ സേവനം കൂടുതൽ ഇടങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പുതിയ റൂട്ട് നിലവിൽ വന്നതോടെ പനമ്പള്ളി നഗർ മേഖലയിലെ കൂടുതൽ യാത്രക്കാർ മെട്രോ ഫീഡർ സേവനത്തിന്റെ ഭാഗമാകും.
0 Comments