കോഴിക്കോട്: താമരശേരി ചുരത്തിൽ ലോറി കുടുങ്ങിതോടെ ഗതാഗതം തടസപ്പെട്ടു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ചുരത്തിലെ ഒമ്പതാം വളവിലാണ് കുടുങ്ങിയത്. ഗതാഗതം പുനഃസ്ഥാപിക്കാൻ ഊർജിത ശ്രമം തുടരുകയാണ്.
അതേസമയം നിർമാണ പ്രവൃത്തിയുടെ ഭാഗമായി ചുരത്തിൽ തിങ്കളാഴ്‌ചമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആറുമുതൽ എട്ടുവരെയുള്ള വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ ഏട്ടുമുതൽ വൈകിട്ട് ആറുവരെയായിരിക്കും പ്രവൃത്തി.

0 Comments