പേരാവൂർ: പേരാവൂർ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അഗ്രോ ഇക്കോളജിക്കൽ പ്രാക്ടീസ് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പേരാവൂർ റോബിൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ രജീഷ് അധ്യക്ഷത വഹിക്കുകയും അഗ്രികൾച്ചർ സി ആർ പി അജിത സതീശൻ സ്വാഗതം പറയുകയും പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് വികസന, ക്ഷേമ, ആരോഗ്യം ചെയർമാൻമാരും, മെമ്പർമാരായ ശാനി ശശീന്ദ്രൻ, എം എസ് രാഖി മോൾ എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിട്ട: അഗ്രികൾച്ചർ ഓഫീസർ രവീന്ദ്രൻ തൊടീക്കളം ഏകദിന പരിശീലന ക്ലാസ്സിനു നേതൃത്വം നൽകി.

0 Comments