മഞ്ചേശ്വരത്തും കാസർഗോഡും ഉറച്ച വിജയ പ്രതീക്ഷ; സ്ഥാനാർഥിത്വം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല: കെ. സുരേന്ദ്രൻ





കാസർ​ഗോഡ്: മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർഥിയാകും എന്ന അഭ്യൂഹങ്ങൾക്കിടെ കെ. സുരേന്ദ്രൻ കാസർഗോഡ് എത്തി. എത്തിയത് സ്ഥാനാർഥിയായിട്ടല്ലെന്നും രണ്ട് മണ്ഡലങ്ങളുടെ ഏകോപന ചുമതലയുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മഞ്ചേശ്വരത്തും കാസർഗോഡും ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ഇപ്പോൾ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്നും വരും ദിവസങ്ങളിൽ അക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പയ്യന്നൂരിലെ ധനരാജ് ഫണ്ട് തട്ടിപ്പ് ആരോപണത്തിലും കെ. സുരേന്ദ്രൻ പ്രതികരിച്ചു. "സിപിഐഎം കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയാണ്. അവർക്കെതിരെ ശബ്‌ദിക്കുന്നവരെ പുറത്താക്കുകയാണ് രീതി. ഇങ്ങനെ പോയാൽ ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഐഎമ്മിന് ഉണ്ടാകും. ധനരാജ് രക്തസാക്ഷി ഫണ്ട് മുക്കിയതിന് ശേഷം വിഷയത്തിൽ പ്രതിഷേധിച്ചവരെ ആക്രമിക്കുന്നു", കെ. സുരേന്ദ്രൻ.


Post a Comment

0 Comments