ചെറുപുഴ : ശബരിമലയിൽ കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മകരവിളക്ക് ദിനത്തിൽ ചെറുപുഴ മേലെ ബസാറിൽ വച്ച് ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രണവ് കരാള അദ്ധ്യക്ഷത വഹിച്ചു ചെറുപുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളിൽ ഉദ്ഘാടനം ചെയ്തു,ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ട് ശ്രീനിഷ് ടി പി, ജനറൽ സെക്രട്ടറി റോമി പി ദേവസ്യ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ പ്രവീൺ കെ ഡി, വാർഡ് മെമ്പർ പ്രിൻസ് വെള്ളക്കട, മിഥുൻ പി, പ്രതീഷ് പി എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളായ സാജു കെ ജെ, ധനൂപ് കെവി വൈഷ്ണവ് വിജയൻ, അമൽ ശശിന്ദ്രൻ,രാഹുൽ എം, ആദർശ് കെ എന്നിവർ നേതൃത്വം നൽകി.
പെരിങ്ങോം വയക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടിയോടുച്ചാലിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അരുൺ ആലയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഡെൽജോ എം ഡേവിഡ് അധ്യക്ഷനായി. വയക്കര മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാരപുരം മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ സുനീഷ് പട്ടുവം, ഷെരീഫ് ഏച്ചിലാംപാറ, രൂപേഷ് തട്ടുമ്മൽ, യൂത്ത്കോൺഗ്രസ്സ് നേതാക്കളായ സജിത്ത് ചീർക്കാട്, രജീഷ് ഇ. വി, നൗഫൽ അരുവഞ്ചാൽ,മാർട്ടിൻ എം, വൈഷ്ണവ് തട്ടുമ്മൽ, സൗരവ് വങ്ങാട്,അതുൽ ചീർക്കാട്, നിരഞ്ജൻ, ആശ്രിത് ,ആകാശ് വേണുഗോപാൽ,സിനാൻ, തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments