ബോധരഹിതനായി വീണു; മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ആശുപത്രിയിൽ



ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ധൻഘഡിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ വിശദ പരിശോധനയ്ക്ക് വേണ്ടിയാണ് ഇപ്പോൾ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. ജനുവരി 10ന് ശുചിമുറിയിൽ പോയ സമയത്ത് ധൻഘഡ് ബോധരഹിതനായി വീഴുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2025 ജൂലൈ 21നാണ് ജഗ്ദീപ് ധൻഘഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് രാജി എന്നായിരുന്നു വിശദീകരണം. 

Post a Comment

0 Comments