ലക്ഷക്കണക്കിനാളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും എന്ന് ആശങ്ക. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. എസ്ഐആറിൽ പരാതികൾ അറിയിക്കാനുള്ള സമയ പരിധി നീട്ടിയിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഈമാസം 30 വരെ പരാതി അറിയിക്കാം. 2025 ഡിസംബർ 23-നാണ് കേരളത്തിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ മാസം 22 വരെയായിരുന്നു പരാതികൾ അറിയിക്കാനുള്ള സമയപരിധി.
കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം എന്ന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ സമയപരിധി നീട്ടി നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
0 Comments