'മരണം വരെ കോണ്‍ഗ്രസ് അംഗമായി തുടരും, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും': ഷാനിമോള്‍ ഉസ്മാന്‍

 



ആലപ്പുഴ: മരണം വരെ താൻ കോണ്‍ഗ്രസ് അംഗമായി തുടരുമെന്ന് ഷാനിമോള്‍ ഉസ്മാന്‍. താന്‍ സിപിഎമ്മില്‍ ചേരുന്നുവെന്ന് വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

'അടിസ്ഥാനരഹിതമായി സിപിഎം ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടു. ഇതവരടെ ഗതികേടാണെന്നത് പറയാതെ വയ്യ. ഇതിനെതിരെ ആലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്'. താന്‍ മരണം വരെ കോണ്‍ഗ്രസ് അംഗമായി തുടരുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഷാനിമോള്‍ ഉസ്മാന്‍ സിപിഎമ്മിലേക്ക് കൂറുമാറുമെന്ന് പ്രചാരണം സിപിഎം സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ക്കിടയില്‍ വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം.

Post a Comment

0 Comments