പേരാവൂർ തൊണ്ടിയിൽ സെന്റ് ജോൺസ് സ്‌കൂൾ നവതിയുടെ നിറവിൽ

  



പേരാവൂർ :1936 ൽ ആരംഭിച്ച തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്‌കൂൾ നവതിയുടെ നിറവിൽ (1936-2025), വിദ്യാലയത്തിൽ Ignite 2k26 എന്ന പേരിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും, 'ഇന്നോവിസ്റ്റ-2026' മെഗാ എക്‌സിബിഷനും ജനുവരി 23 മുതൽ 29 വരെ സ്‌കൂൾ അങ്കണത്തിൽ വെച്ച് വിവിധ പരിപാടികളോടെ നടക്കും. വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് പേരാവൂരിൽ നിന്നും തൊണ്ടിയിലേക്കുള്ള ആവേശകരമായ വിളംബര റാലിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. നവതി വർഷത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയത്തിൽ പൂർത്തിയായിരിക്കുന്നത്.

ജനുവരി 26: രാവിലെ 10-ന് പൂർവ്വ മാനേജർമാരുടെയും അധ്യാപകരുടെയും സംഗമം നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാലയത്തിലെ പഴയകാല വിദ്യാർത്ഥികൾ ഒത്തുചേരുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം അരങ്ങേറും.

ജനുവരി 27: വൈകുന്നേരം 5-ന് രക്ഷാകർത്യ സംഗമവും, 6 മണിക്ക് വിസ്മയമൊരുക്കി മെഗാ തിരുവാതിരയും നടക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നവതി ആഘോഷ-യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

ജനുവരി 28: രാവിലെ 11 മണിക്ക് തൊണ്ടിയിൽ ജിമ്മി ജോർജ് സ്പോർട്‌സ് അക്കാദമിയിൽ സ്പോർട്‌സ് എക്‌സിബിഷൻ നടക്കും. ആഘോഷങ്ങളുടെ സമാപന ദിനമായ ജനുവരി 29ന് രാവിലെ 10 മുതൽ 'ഇന്നോവിസ്റ്റ-2026' മെഗാ എക്‌സിബിഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

തൊണ്ടിയുടെ സാമൂഹിക-സാംസ്‌കാരിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന വിദ്യാലയത്തിന്റെ ഈ നാഴികക്കല്ല് ആഘോഷമാക്കാൻ നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ഒത്തൊരുമിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. മാനേജർ ഫാ. ഷാജി തെക്കേമുറി, പി ടി എ പ്രസിഡന്റ്  വിനോദ് നടുവത്താനി, ഹെഡ്‌മാസ്റ്റർ  മാത്യു ജോസഫ്, പ്രോഗ്രാം കൺവീനർ ഷൈൻ എം ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments