തെരുവുനായ ആക്രമണം; വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറ് വയസുകാരന് ഗുരുതര പരിക്ക്




 പാലക്കാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയുണ്ടായ തെരുവുനായ ആക്രമണത്തില്‍ ആറ് വയസുകാരന് ഗുരുതര പരിക്ക്. പാലക്കാട് നഗരത്തിലെ പറക്കുന്നത്താണ് തെരുവുനായ ആക്രമണത്തില്‍ ഐഷ് മുഹമ്മദ് എന്ന കുട്ടിക്ക് കടിയേറ്റത്.

വീട്ടുമുറ്റത്ത് തനിയെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയതോടെയാണ് രക്ഷപ്പെടുത്താനായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Post a Comment

0 Comments