സംസ്ഥാന സ്കൂൾ കലോത്സവം; എച്ച്എസ്എസ് വിഭാഗം വീണ വായനയിൽ എ ഗ്രേഡ് നേടി ദേവ്ന ജിതേന്ദ്ര


കണ്ണൂർ:സംസ്ഥാന സ്കൂൾ കലോത്സവം എച്ച്എസ്എസ് വിഭാഗം വീണ വായനയിൽ എ ഗ്രേഡ് നേടി സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ദേവ്ന ജിതേന്ദ്ര. സുമ സുരേഷ് വര്‍മ്മയാണ് ദേവ്നയുടെ ഗുരു. 
 ബില ഹരി രാഗത്തിലെ കനുകൊണ്ടിനി ശ്രീ രാമുനി എന്ന കൃതി ആണ് ദേവ്ന വേദിയില്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുരുവായൂര്‍ ചെമ്പൈ സംഗീത ഉത്സവം, കൊല്ലൂര്‍ മൂകാംബിക നവരാത്രി സംഗീത ഉത്സവം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ വീണ കച്ചേരി നടത്തിവരുന്നു. ഈ വര്‍ഷം മക്രേരി ക്ഷിണാമൂര്‍ത്തി അനുസ്മരണത്തിലും ,ത്യാഗരാജ സംഗീത ആരാധനയിലും വീണ വായിച്ചിട്ടുണ്ട് ദേവ്ന. ചേലോറ ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകൻ ജിതേന്ദ്രയുടെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. അനിന ത്യാഗരാജിന്റെയും മകളാണ് .

Post a Comment

0 Comments