'എവിടെ ഒളിച്ചാലും കണ്ടെത്തി കൊല്ലും': സിറിയയിൽ ഐഎസ് കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം നടത്തി യുഎസ്

 




ദമാസ്കസ്: സിറിയയില്‍ വ്യോമാക്രമണം നടത്തി യുഎസ്. ഐഎസ് സംഘടനയുടെ വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് ആക്രമണം. ‘ഓപ്പറേഷൻ ഹോക്ക് ഐ സ്ട്രൈക്ക്’ എന്നാണ് ഐഎസിനെതിരായ ആക്രമണത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 13ന് പാല്മിറയിൽ നടന്ന ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് പുതിയ ആക്രമണങ്ങൾ. ശനിയാഴ്ച രാത്രിയായിരുന്നു ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള യുഎസിന്റെ നീക്കം.

ഞങ്ങളുടെ സന്ദേശം ശക്തമാണ്. നിങ്ങൾ ഞങ്ങളുടെ പോരാളികളെ ഉപദ്രവിച്ചാൽ, നീതിയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ എത്ര ശ്രമിച്ചാലും ലോകത്തെവിടെയായാലും ഞങ്ങൾ നിങ്ങളെ കണ്ടെത്തി കൊല്ലും''- യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയോടൊപ്പമുള്ള ഏരിയൽ വീഡിയോയില്‍ വ്യത്യസ്ത സ്ഫോടനങ്ങൾ കാണിക്കുന്നുണ്ട്. വീഡിയോ എക്സില്‍ പങ്കുവെക്കുകയും ചെയ്തു. അതെസമയം യുഎസ്സിന്റെ ഈ ആക്രമണങ്ങളിൽ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചോ എന്ന് വ്യക്തമല്ല. ഇക്കാര്യം സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.

Post a Comment

0 Comments