കല്യാശേരി സോക്കര്‍ ലീഗ് എംഎല്‍എ കപ്പ് ഫുട്‌ബോള്‍ ജനുവരി 23 മുതല്‍ 26 വരെ പഴയങ്ങാടി റെയില്‍വേ ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
കല്ല്യാശ്ശേരി മണ്ഡലത്തിലെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഒരു ടീമിലെ മൂന്ന് താരങ്ങള്‍ കല്യാശ്ശേരി മണ്ഡലത്തില്‍ നിന്നുള്ളവര്‍ ആയിരിക്കണമെന്ന നിബന്ധനയോടെ താരലേലം സംഘടിപ്പിച്ചാണ് ടൂര്‍ണമെന്റിൽ ടീമുകളെ നിശ്ചയിച്ചത്. ബ്ലാക്ക് കോബ്രാസ് പഴയങ്ങാടി, മലബാര്‍ എഫ്.എ കല്ല്യാശേരി, എം.വൈ.ടി കടന്നപ്പള്ളി, മാട്ടൂല്‍ സ്‌പോര്‍ട്‌സിറ്റി സാഗ്യു യൂത്ത് മാട്ടൂല്‍, എഫ്.സി മുട്ടില്‍, നാട്ടരങ്ങ് പാടിയില്‍, യുനീക്ക് സ്‌പോര്‍ട്‌സ് സെന്റര്‍ എരിപുരം, ടൗണ്‍ ടീം പഴയങ്ങാടി, അമല്‍ ഹോളിഡേയ്‌സ് എ.എഫ്.സി കുഞ്ഞിമംഗലം എന്നിവയാണ് പങ്കെടുക്കുന്ന ടീമുകൾ. ഒരു ദിവസം രണ്ട് മത്സരങ്ങളാണ് ഉണ്ടാവുക. ഏഴ് മണി മുതല്‍ എട്ട് മണി വരെയും 8.30 മുതല്‍ 9.30 വരെയുമാണ് മത്സരം നടക്കുക. ടൂര്‍ണമെന്റ് ചാമ്പ്യന്മാര്‍ക്ക് മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന എംഎല്‍എ കപ്പ് റോളിംഗ് ട്രോഫിയും കണ്ണപുരം പൊയ്യില്‍ കാര്‍ത്യായനി അമ്മയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ 50,000 രൂപ പ്രൈസ് മണിയും വോയിസ് ഓഫ് കല്യാശ്ശേരി സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥിരം ട്രോഫിയും ലഭിക്കും. റണ്ണേഴ്‌സിന് 25000 രൂപ പ്രൈസ് മണിയും ട്രോഫിയും ലഭിക്കും. അവസാന ദിവസം കല്ല്യാശ്ശേരി മണ്ഡലത്തിലെ മുതിർന്ന താരങ്ങള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ സൗഹൃദ മത്സരം നടക്കും. രാത്രി എട്ട് മണിക്കാണ് ഫൈനല്‍ മത്സരം.
പഴയങ്ങാടിയുടെ ഫുട്‌ബോള്‍ പാരമ്പര്യത്തെ തിരിച്ചുപിടിക്കുക, ലഹരിക്കെതിരായി കായിക മേഖലയെ സജീവപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് എം വിജിന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ എംഎല്‍എ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
.jpeg)
0 Comments