തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചില്ലെന്ന് ബിജെപി കോർ കമ്മറ്റി. ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്നും ഹിന്ദു വോട്ടുകൾ നഷ്ടമായെന്നുമാണ് വിലയിരുത്തൽ. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 1.3% മാത്രമെന്നും കോർ കമ്മറ്റി വിലയിരുത്തി.തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ കഴിഞ്ഞെങ്കിലും പന്തളം ഉള്‍പ്പെടെ കൈവിട്ട് പോകില്ലെന്ന് കരുതുന്ന പ്രധാപ്പെട്ട നഗരസഭകള്‍ എല്‍ഡിഎഫ് നേടുന്ന സാഹചര്യമുണ്ടായി. വോട്ടുകളുടെ കണക്കുകളിലും തിരിച്ചടിയുണ്ടായതായാണ് വിലയിരുത്തല്‍.
അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് ലക്ഷ്യമിട്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വട്ടിയൂർക്കാവോ തൃശൂരോ വേണമെന്ന് സുരേന്ദ്രൻ നേതൃത്വത്തോട് ആവശ്യപ്പെട്ടു.ആർ.ശ്രീലേഖയെ ലക്ഷ്യമിട്ട് കൂടിയാണ് നീക്കം. കെ.സുരേന്ദ്രൻ ഉറച്ചു നിന്നാൽ വട്ടിയൂർക്കാവിലേക്ക് പരിഗണിച്ചിരുന്ന ശ്രീലേഖയെ തിരുവനന്തപുരത്തേക്ക് മാറ്റും.പാലക്കാട് പ്രശാന്ത് ശിവന് നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.
.jpeg)
0 Comments