വന്യമൃഗ ശല്യം രൂക്ഷം; പത്തനംതിട്ടയിലെ മലയോര മേഖലകൾ സന്ദർശിച്ച് അമിക്കസ്ക്യൂറി

വന്യമൃഗ ശല്യം രൂക്ഷമായ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലകൾ ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി സന്ദർശിച്ചു. ജനകീയ സമിതിയുടെ പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയോഗിച്ചത്. കല്ലേലി, കടിയാർ, കുളത്തൂമൺ തുടങ്ങിയ പ്രദേശങ്ങളാണ് സന്ദർശിച്ചത്.

കാട്ടാന ശല്യം രൂക്ഷമാണെന്നും കൃഷി ഉൾപ്പെടെ നശിപ്പിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. വനാതിർത്തികളിൽ നിന്ന് മൃഗങ്ങൾ കാടിറങ്ങുന്നത് തടയാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും സംഘത്തോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന പ്രയാസം ഹൈക്കോടതി നിയോഗിച്ച സംഘത്തെ ജനങ്ങൾ ബോധ്യപ്പെടുത്തി.

കടുവയും ആനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ നിത്യേന എത്തുന്നു. കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്തെ തുടർന്ന് ജനകീയ സമിതി രൂപീകരിച്ച് രണ്ടുവർഷം മുമ്പായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Post a Comment

0 Comments