പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. വിനോദയാത്രികരായ 25 പേരും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് വരിക്കാശ്ശേരി മന കാണാൻ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കയറ്റം കയറുന്നതിനിടെ ബസ് പുറകിലേക്ക് വരികയും തോട്ടിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ എത്തിയാണ് ബസ് തോട്ടിൽ നിന്ന് പൊക്കി മാറ്റിയത്.

0 Comments