കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

 



ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. ചെന്നൈ പനയൂരിലെ ടിവികെ ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്.

പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാംപ് ഓഫിസിലേക്ക് മാറ്റി. 2025 സെപ്തംബറില്‍ കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.

ദുരന്തത്തിനു പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു.

 അന്വേഷണം ഏറ്റെടുത്ത സിബിഐ, ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ പലരുടെയും ചോദ്യം ചെയ്യൽ 10 മണിക്കൂർ വരെ നീണ്ടിരുന്നു. സുപ്രിംകോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണത്തോടു സഹകരിക്കുമെന്ന് ആദ്യമേ ടിവികെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും വീഴ്ച കാരണമാണ് കരൂരിൽ അപകടമുണ്ടായതെന്നാണ് ടിവികെ വാദിക്കുന്നത്.

Post a Comment

0 Comments