തിരുവനന്തപുരം: പുതുവർഷപ്പിറവിയുടെ സന്തോഷത്തിൽ ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിലേക്ക് ആദ്യ കുഞ്ഞതിഥിയെത്തി. പത്ത് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം രാത്രി അമ്മത്തൊട്ടിലിൽ ലഭിച്ചത്. 2026ൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ എത്തുന്ന ആദ്യ അതിഥിയാണിത്.
പുതുവർഷത്തിന്റെ തുടക്കത്തിൽ എത്തിയ കുഞ്ഞിന് പൗർണ്ണ എന്നാണ് ശിശുക്ഷേമ സമിതി പേരിട്ടിരിക്കുന്നത്. നേരിയ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കുഞ്ഞിനെ വിദഗ്ദ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 Comments